പറമ്പ വളവില്‍ ബസ് നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയില്‍വീണു
Posted on: 19 Aug 2015
ചിറ്റാരിക്കാല്‍: ചിറ്റാരിക്കാല്‍-വള്ളിക്കടവ് റോഡിലെ പറമ്പ വളവില്‍ കെ.എസ്.ആര്.ടി.സി. ബസ് നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയിലേക്ക് വീണു. ചിറ്റാരിക്കാലില്‍നിന്ന് മാലോത്തേക്ക് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാരുമായി പോകുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു.
2014 ജനുവരി 26-ന് ഇവിടെ കുഴല്ക്കിണര്ലോറി മറിഞ്ഞ് മറുനാടന്‍ തൊഴിലാളികള്‍ മരിച്ചിരുന്നു. കുഴല്ക്കിണര്ലോറി അപകടത്തില്‍പ്പെട്ടതിന്റെ തൊട്ടടുത്താണ് കെ.എസ്.ആര്.ടി.സി. ബസ് അപകടംനടന്നത്.
മലയോര ഹൈവേയുടെ ഭാഗമായ ചെറുപുഴ-വള്ളിക്കടവ് റോഡ് പലയിടത്തും അപകടകരമാണ്. ഈ പ്രദേശത്തെ യാത്രക്ലേശം പരിഹരിക്കാനാണ് കെ.എസ്.ആര്.ടി.സി. ബസ് സര്‍വീസ് തുടങ്ങിയത്.