വീടിന് തീപിടിച്ചു
Posted on: 19 Aug 2015
മഞ്ചേശ്വരം: വീടിനുള്ളില്‍ തീപടര്‍ന്ന് വസ്ത്രങ്ങളും മറ്റും കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ബങ്കര മഞ്ചേശ്വരത്താണ് സംഭവം. ശ്രീകാളികാ പരമേശ്വരിക്ഷേത്രസമീപത്ത് താമസിക്കുന്ന പുഷ്പലതയുടെ വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് പറയുന്നു. വൈദ്യുതിമീറ്ററും മെയിന്‍സ്വിച്ചും സ്ഥാപിച്ച മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. സമീപത്തെ ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ ഓടിയെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തമൊഴിവായി.