അധ്യാപക ഒഴിവ്
Posted on: 19 Aug 2015
കാഞ്ഞങ്ങാട്: പൈവളിഗെനഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കണക്ക് അധ്യാപകന്റെ (സീനിയര്‍) ഒഴിവുണ്ട്. കൂടിക്കാഴ്ച 21-ന് രാവിലെ 11ന്.
മത്സ്യസമൃദ്ധി പദ്ധതി
കാഞ്ഞങ്ങാട്: നഗരസഭയില്‍ മത്സ്യക്കൃഷിചെയ്യാന് താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പ് ഓഫീസില്‍നിന്നും കൗണ്‍സിലര്‍മാരില്‍നിന്നും അപേക്ഷാഫോറം ലഭിക്കും. ഫോണ്‍: 9947848105.
സീറ്റൊഴിവ്
ചീമേനി: ഐ.എച്ച്.ആര്.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്സി. ഇലക്ട്രോണിക്സ്, എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. ഫോണ്‍: 0467 2257541.
പുസ്തകപ്രകാശനം
കാഞ്ഞങ്ങാട്: പി.കെ.ഗോപി മടിക്കൈയുടെ അനുഗമനം ചെറുകഥാസമാഹാരം 23-ന് ക്രൈസ്റ്റ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഡോ. ടി.പവിത്രന് പ്രകാശനംചെയ്യും.