മഞ്ചേശ്വരത്ത് കുടിവെള്ളവും മാലിന്യപ്രശ്നവും ചര്‍ച്ചാവിഷയം
Posted on: 19 Aug 2015
മഞ്ചേശ്വരം: പുരാതനകാലംമുതലെ പ്രധാന വാണിജ്യവ്യാപാര കേന്ദ്രമായിരുന്ന മഞ്ചേശ്വരം ദക്ഷിണ കാനറ ജില്ലയുടെ ഭാഗമായിരുന്നു. സംസ്ഥാന രൂപവത്കരണത്തിനുശേഷം 1963-ലാണ് പഞ്ചായത്തിന്റെ രൂപവത്കരണം. ആദ്യകാലത്ത് ഒരു തവണ മുസ്ലിം ലീഗിന്റെ സഹായത്തോടെ ബി.എം. രാമയ്യഷെട്ടിയുടെ നേതൃത്വത്തില്‍ സി.പി.എം. അധികാരത്തില്‍ വന്നതൊഴിച്ചാല്‍ പിന്നീടിതുവരെ മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പഞ്ചായത്ത് ഭരണത്തിന്റെ ചുക്കാന്‍പിടിച്ചത്. പഞ്ചായത്തിന്റെ ഭൂരിഭാഗവും തീരദേശമേഖലയാണ്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയും കവുങ്ങ്, തെങ്ങ്, പച്ചക്കറിക്കൃഷി ഉള്‍പ്പെടുന്ന മേഖലയുമാണ് പഞ്ചായത്ത് പരിധിയിലുള്ളത്.
ഭരണം നിലനിര്‍ത്തും
മുഷ്റത്ത് ജഹാന് (മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ്)
* ഇ-പേയ്മെന്റ് നികുതി സംവിധാനം നടപ്പാക്കി, പഞ്ചായത്ത് തലത്തില്‍ ഇന്ത്യയിലാദ്യം.
* ശാന്തിനഗര്‍ ആയുര്‍വേദ ആസ്പത്രികെട്ടിടം പണി പൂര്‍ത്തീകരിച്ചു.
* വീടില്ലാത്ത 100 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കി.
* കുടുംബശ്രീ സി.ഡി.എസ്. പ്രവര്‍ത്തനത്തിനാവശ്യമായ ഓഫീസ് കെട്ടിടം പണിതു.
* മഞ്ചേശ്വരത്ത് മാവേലി സ്റ്റോര്‍ കെട്ടിടം പൂര്‍ത്തിയാക്കി.
* അംഗപരിമിതരായ ഒമ്പത് പേര്‍ക്ക് സ്കൂട്ടര്‍ വിതരണംചെയ്തു.
* ഗ്രാമീണറോഡുകള്‍ ഗതാഗതയോഗ്യമാക്കി.
* കൃഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണംചെയ്തു.
* മത്സ്യത്തൊഴിലാളികള്‍ക്ക് വീട് അറ്റകുറ്റപ്പണിക്ക് സഹായധനം നല്കി.
വികസനം മുരടിച്ചു
ഹരിശ്ചന്ദ്ര (പ്രതിപക്ഷ നേതാവ്, ബി.ജെ.പി.)
* മഞ്ചേശ്വരം, ഹൊസങ്കടി ടൗണുകളിലെ രൂക്ഷമായ മാലിന്യ പ്രശ്നത്തിന് നടപടികളില്ല.
* ഓവുചാലുകള്‍ നിര്‍മിക്കാത്തതിനാല്‍ ഗ്രാമീണ റോഡുകള്‍ തുടര്‍ച്ചയായി തകരുന്നു.
* ഗ്രാമങ്ങളില്‍ കുടിവെള്ള പദ്ധതിയില്ല.
* ഇ-ഗവേണന്‍സ് സംവിധാനം ഫലപ്രദമല്ല.
* കൃഷി-ജലസേചന പദ്ധതികള്‍ കടുത്ത അവഗണനയില്‍.
* പൊതുശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞില്ല.
* തെരുവുവിളക്കുകള്‍ സ്ഥാപിച്ചില്ല.
ജനസംഖ്യ: 41,515
വിസ്തീര്‍ണം: 24.4 ച.കി.മീ.
വാര്‍ഡുകള്‍: 21
മുസ്ലിം ലീഗ്: 8
ബി.ജെ.പി.: 8
സ്വതന്ത്രന്: 1
എസ്.ഡി.പി.ഐ.: 1
സി.പി.എം.: 1
സി.പി.ഐ.: 1
കോണ്‍ഗ്രസ്: 1