അമൃതം ന്യൂട്രിമിക്‌സ് കണ്‍സോര്‍ഷ്യം സംഗമം

Posted on: 19 Aug 2015കാസര്‍കോട്: കുടുംബശ്രീ 17-ാം വര്‍ഷികാഘോഷത്തിന്റെ ഭാഗമായി അമൃതം ന്യൂട്രിമിക്‌സ് കണ്‍സോര്‍ഷ്യം ഭാരവാഹികളുടെ സംസ്ഥാനതല സംഗമം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. എന്‍.എ.ഖാലിദ് അധ്യക്ഷതവഹിച്ചു. അമൃതം ന്യൂമെട്രിക്‌സ് വികസിപ്പിച്ചെടുത്ത കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയായ ഡോ. നിലൊഫര്‍ ഇല്യാസ് കുട്ടിയെയും എല്ലാ ജില്ലകളിലെയും മുതിര്‍ന്ന ന്യൂട്രിമിക്‌സ് അംഗങ്ങളെയും കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ആദരിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, ജില്ല സാമൂഹികനീതി ഓഫീസര്‍ ആര്‍.പി.പദ്മകുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ വി.കെ.പ്രദീപ്കുമാര്‍, കുടുംബശ്രീ സംസ്ഥാനമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഷാഹുല്‍ ഹമീദ്, അമൃതം സ്റ്റേറ്റ് കണ്‍സോര്‍ഷ്യം പ്രസിഡന്റ് പ്രെറ്റി, അമൃതം ജില്ലാ കണ്‍സോര്‍ഷ്യം പ്രസിഡന്റ് വി.ഓമന എന്നിവര്‍ സംസാരിച്ചു. സംസ്ഥാനമിഷന്‍ ന്യൂട്രിമിക്‌സ് പ്രോഗ്രാം മാനേജര്‍ പി.ഷമീന സ്വാഗതവും കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍മജീദ് ചെമ്പരിക്ക നന്ദിയും പറഞ്ഞു.

More Citizen News - Kasargod