ക്ഷയരോഗികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കണം

Posted on: 19 Aug 2015



കാസര്‍കോട്: ക്ഷയരോഗികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കണമെന്ന് ജില്ലാ ടി.ബി. േഫാറം യോഗം ആവശ്യപ്പെട്ടു. ഓണോഘാഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സുരേന്ദ്രന്‍ ബേക്കല്‍ അധ്യക്ഷനായിരുന്നു. രാജേഷ് മാങ്ങാട്, സുകുമാരന്‍ കുതിരപ്പാടി, എസ്.എച്ച്.ഹമീദ്, ടോമി മാത്യു, മോഹനന്‍ മാങ്ങാട്, കെ.കെ.ശൈലേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod