പണിമുടക്കം വിജയിപ്പിക്കും
Posted on: 19 Aug 2015
കാസര്‍കോട്: തൊഴില്‍നിയമങ്ങളും തൊഴിലവകാശങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കാന്‍ ജീവനക്കാര്‍ അണിനിരക്കണമെന്ന് എന്‍.ജി.ഒ. യൂണിയന് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എ.സലീം അധ്യക്ഷതവഹിച്ചു. വി.ചന്ദ്രന്, ആര്.സുനില്‍കുമാര്‍, വി.സി.മാത്യു, ടി.പി.ഉഷ, കെ.അമ്പാടി, സി.എച്ച്. പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.