തളിയില്‍ ക്ഷേത്രം ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങും

Posted on: 18 Aug 2015നീലേശ്വരം: തളിയില്‍ നീലകണ്‌ഠേശ്വരക്ഷേത്രം ഭാഗവത സപ്താഹയജ്ഞം 18ന് ആരംഭിക്കും. പള്ളിക്കല്‍ സുനിലാണ് യജ്ഞാചാര്യന്‍. ചൊവ്വാഴ്ച വൈകിട്ട് ആറിന് യജ്ഞാചാര്യന് വരവേല്പ് നല്കും. തുടര്‍ന്ന് ക്ഷേത്രംതന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപപ്രതിഷ്ഠ നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ ആറുമുതല്‍ സപ്താഹയജ്ഞം ആരംഭിക്കും. 23-ന് വൈകിട്ട് നാലിന് പടിഞ്ഞാറ്റംകൊഴുവല്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലകക്ഷേത്രത്തില്‍നിന്ന് രുക്മിണീസ്വയംവര ഘോഷയാത്ര നടക്കും. 25-ന് യജ്ഞം സമാപിക്കും.

വടംവലി മത്സരം

പൊയിനാച്ചി:
പൊയിനാച്ചി നേതാജി ക്ലബ് തിരുവോണദിവസം പൊയിനാച്ചിയില്‍ ജില്ലാതല കമ്പവലി മത്സരവും പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ച് പൂക്കളമത്സരവും നടത്തും. പങ്കെടുക്കുന്നവര്‍ പേര് നല്‍കണം. ഫോണ്‍: 9447400371, 9947305248.

ക്വിസ് മത്സരവിജയികള്‍

പൊയിനാച്ചി:
സോഷ്യല്‍ സയന്‍സ് ക്ലബ് നടത്തിയ ജില്ലാതല സ്വാതന്ത്ര്യദിന മെഗാ ക്വിസ് മത്സരത്തില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നും രണ്ടും സ്ഥാനം നേടി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹരിനാരായണന്‍, അഭിജിത്ത് കെ.നായര്‍ എന്നിവരും ഹയര്‍ സെക്കന്‍ഡറിയില്‍ അമല്‍റോയി, വൈഷ്ണവ് എന്നിവരുമാണ് പങ്കെടുത്തത്.

അധ്യാപകര്‍ക്ക് മത്സരങ്ങള്‍

നീലേശ്വരം:
ദേശീയ അധ്യാപകദിനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമരസേനാനി ടി.എം.വിഷ്ണുനമ്പീശന്‍ സ്മാരക ട്രസ്റ്റ് സംസ്ഥാനതലത്തില്‍ അധ്യാപകര്‍ക്കായി മത്സരങ്ങള്‍ നടത്തും. താത്പര്യമുള്ളവര്‍ പ്രസിദ്ധീകരിച്ച കവിതാസമാഹാരത്തിന്റെ മൂന്ന് കോപ്പികള്‍ ആഗസ്ത് 27-ന് മുമ്പ് ഡോ. ടി.എം.സുരേന്ദ്രനാഥ്, ചെയര്‍മാന്‍, ടി.എം.വിഷ്ണുനമ്പീശന്‍ സ്മാരക ട്രസ്റ്റ്, നീലേശ്വരം 671 314 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400968011 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

നാഗപഞ്ചമി ആഘോഷം

ഉദുമ:
ഉദുമ പടിഞ്ഞാര്‍ താരുരുട്ടി ഇല്ലം അത്തിക്കാല്‍ തറവാട് നാഗപഞ്ചമി ആഘോഷം ബുധനാഴ്ച നടക്കും. രാവിലെ മുതല്‍ വിശേഷാല്‍പൂജകള്‍. ഉച്ചയ്ക്ക് അന്നദാനത്തോടെ സമാപിക്കും.

മാര്‍ച്ച് ഇന്ന്

നീലേശ്വരം:
കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം നീലേശ്വരം നഗരസഭാ കമ്മിറ്റി ചൊവ്വാഴ്ച രാവിലെ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ പത്തിന് വയോജന പകല്‍ വിശ്രമകേന്ദ്രത്തില്‍നിന്ന് മാര്‍ച്ച് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Kasargod