സ്വാതന്ത്ര്യദിനാഘോഷം
Posted on: 18 Aug 2015
കാസര്‍കോട്: ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ് ഫോറം ജില്ലാ കമ്മിറ്റിയും തായല്‍ നായന്മാര്മൂല അങ്കണവാടിയും സ്വാതന്ത്ര്യദിനമാഘോഷിച്ചു. ടി.എം.സുലൈമാന്‍ പതാകയുയര്‍ത്തി. മധുരപലഹാരവിതരണം നടത്തി.
മുണ്ടോള്‍: പള്ളത്തുങ്കാല്‍ യൂണിറ്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യദിനമാഘോഷിച്ചു. ശ്രീധരന് മുണ്ടോള്‍, പ്രവീണ്‍, സുമേഷ് എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട്: സപ്ലൈകോ നാഷണല്‍ എംപ്ലോയീസ് അസോസിയേഷന് (ഐ.എന്‍.ടി.യു.സി.) സ്വാതന്ത്ര്യദിനമാഘോഷിച്ചു. ആര്.വിജയകുമാര്‍, ബി.എസ്.ജമാല്‍, വി.രതീഷ്, കെ.അശോകന് എന്നിവര്‍ സംസാരിച്ചു.
ബോവിക്കാനം: സ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിക്കുന്നതിന് സ്വാതന്ത്ര്യദിനത്തില്‍ മുളിയാറില്‍ പദയാത്ര നടത്തി. സമരസേനാനികളായ ഗാന്ധി രാമന് നായര്‍, മേലത്ത് നാരായണന് നമ്പ്യാര്‍, എ.കെ.കൃഷ്ണന് നായര്‍, കെ.പി.മാധവന് നായര്‍, നിട്ടൂര്‍ കോരന് നായര്‍ എന്നിവരുടെ സ്മൃതിമണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി.
മേലത്ത് നാരായണന് നമ്പ്യാരുടെ പത്നി പദ്മാവതി അമ്മ ജാഥാ ക്യാപ്റ്റന്‍ ബോവിക്കാനം കുഞ്ഞിരാമന് പതാക കൈമാറി ജാഥ ഉദ്ഘാടനംചെയ്തു. ബോവിക്കാനം എ.യു.പി. സ്കൂളില്‍ നടന്ന സമാപനസമ്മേളനം കെ.കുഞ്ഞിരാമന് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പ്രൊഫ. വി.ഗോപിനാഥന് അധ്യക്ഷനായിരുന്നു. പ്രൊഫ. കെ.പി.ജയരാജന് മുഖ്യപ്രഭാഷണം നടത്തി. റിട്ട. ബ്രിഗേഡിയര്‍ കെ.എന്‍.പ്രഭാകരന് നായര്‍ മുഖ്യാതിഥിയായിരുന്നു. വി.ഭവാനി, മോഹന്‍ കെ.നാരന്തട്ട, ബോവിക്കാനം കുഞ്ഞിരാമന്, അഡ്വ. പി.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ഗാന്ധി രാമന് നായര്‍ ട്രസ്റ്റും മേലത്ത് നാരായണന് നമ്പ്യാര്‍ ട്രസ്റ്റും നിട്ടൂര്‍ കോരന് നായര്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് പദയാത്ര നടത്തിയത്.