അഭിലാഷിന്റെ കുടുംബത്തിന് സഹായധനമില്ല; മന്ത്രിയെ തടയുമെന്ന് ഡി.വൈ.എഫ്.ഐ.യും യുവമോര്‍ച്ചയും

Posted on: 18 Aug 2015കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട മീനാപ്പിസ് കടപ്പുറത്തെ അഭിലാഷിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ സഹായധനം നല്കണമെന്ന ആവശ്യം നടപ്പായില്ല. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പോലീസാകട്ടെ അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കുകയും ചെയ്തു. ഇതെല്ലാം ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ.യും യുവമോര്‍ച്ചയും ഇതിനകം സമരം പ്രഖ്യാപിച്ചു. 21-ന് കാഞ്ഞങ്ങാടിന്റെ തീരദേശത്ത് എത്തുന്ന മന്ത്രി കെ.ബാബുവിനെ തടയുമെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയും യുവമോര്‍ച്ച മണ്ഡലം കമ്മിറ്റിയും നല്കിയ മുന്നറിയിപ്പ്. ഹൊസ്ദുര്‍ഗ് സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ അഭിലാഷ് കുശാല്‍നഗറിലെ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത് കഴിഞ്ഞ നവംബര്‍ 15-നാണ്.

More Citizen News - Kasargod