തൃക്കരിപ്പൂരില്‍ ആധിപത്യം നിലനിര്‍ത്താന്‍ യു.ഡി.എഫ്.
Posted on: 18 Aug 2015
തൃക്കരിപ്പൂര്‍: ജില്ലയുടെ തെക്കേ അതിര്‍ത്തിയിലുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് യു.ഡി.എഫിന്റെ ഉറച്ചകോട്ടയാണ്. പഞ്ചായത്ത് രൂപവത്കരണകാലം മുതല്‍ 1963 വരെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണമായിരുന്നു. 1963 മുതല്‍ 80 വരെ സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണയോടെ പൗരപ്രധാനിയായ വി.പി.പി.മുഹമ്മദ്കുഞ്ഞിപട്ടേലറുടെ നേതൃത്വത്തിലാണ് ഭരണംനടന്നത്. തുടര്‍ന്ന് മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. ആധിപത്യത്തിലായിരുന്നു.
എല്ലാവിഭാഗം ജനങ്ങള്‍ക്കും ക്ഷേമത്തിനുള്ള പദ്ധതി നടപ്പാക്കുകവഴി ജില്ലയില്‍ത്തന്നെ ഒന്നാമതെത്താന്‍ കഴിഞ്ഞുവെന്നാണ് യു.ഡി.എഫ്. ഭരണസമിതിയുടെ വാദം. തരിശുരഹിത പഞ്ചായത്ത് എന്ന പദ്ധതിയിലൂടെ ഉത്പാദന മേഖലയില്‍ വമ്പിച്ച മുന്നേറ്റം, ഷോപ്പിങ് കോംപ്ലൂക്സ് നിര്‍മാണത്തിലൂടെ നികുതിയേതര വരുമാനം വര്‍ധിപ്പിച്ചു, ഗ്രാമീണ റോഡുകളുടെ വികസനം, പാലുത്പാദന മേഖലയില്‍ ക്ഷീരസാഗരപദ്ധതി തുടങ്ങിയവ ഭരണനേട്ടങ്ങളായി ചൂണ്ടിക്കാട്ടുന്നു.
വയലുകള്‍ നികത്താന്‍ നേതാക്കള്‍തന്നെ മത്സരിച്ചപ്പോള്‍ കാര്‍ഷികമേഖല മുരടിച്ചതായി പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. പുതുതായി ഒരുപദ്ധതിപോലും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. കണ്ണങ്കൈ പ്രദേശത്ത് കുടിവെള്ളപ്രശ്നം ഉടലെടുത്തപ്പോള്‍ എം.എല്‍.എ. ഇടപ്പെട്ടാണ് ഫണ്ട് നല്കി പരിഹരിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ പ്രദേശത്തിന് അനുയോജ്യമായ ഒരു പ്രോജക്ട് പോലും വിഭാവനംചെയ്യാന്‍ കഴിഞ്ഞില്ല. പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ആയുര്‍വേദ ആസ്പത്രിയിലും മൃഗാസ്പത്രിയിലും ദയനീയാവസ്ഥയാണ്-തുടങ്ങിയ ആരോപണങ്ങള്‍ പ്രതിപക്ഷമുയര്ത്തുന്നു.
രൂപവത്കരണം: 1950
വാര്‍ഡുകള്‍: 21
ജനസംഖ്യ: 42,782
വിസ്തൃതി: 23.31 ച.കി.മീ.
കക്ഷിനില: യു.ഡി.എഫ്
മുസ്ലിം ലീഗ് -10
കോണ്‍ഗ്രസ് -4
ജനതാദള്‍ (യു)-2
എല്‍.ഡി.എഫ്:
സി.പി.എം.-5
വികസനത്തില്‍ ഒന്നാംസ്ഥാനം
-എ.ജി.സി.ബഷീര്‍, പഞ്ചായത്ത് പ്രസിഡന്റ്-
*രാജ്യത്ത് ആദ്യമായി ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ സൗജന്യ വൈ-ഫൈ സംവിധാനം ഒരുക്കി.
* സേവനപ്രവര്‍ത്തനങ്ങളുടെ മികവില്‍ ഐ.എസ്.ഒ. അംഗീകാരം
* സമ്പൂര്‍ണ ഇ-സാക്ഷരത കൈവരിച്ച സംസ്ഥാനത്തെ മൂന്നാമത്തെയും ജില്ലയിലെ ആദ്യത്തെയും പഞ്ചായത്ത്.
* തുടര്‍ച്ചയായി മൂന്നുവര്‍ഷം പദ്ധതിവിഹിതം നൂറുശതമാനം െചലവഴിക്കുകയും നൂറുശതമാനം നികുതിപിരിവ് പൂര്‍ത്തിയാക്കുകയും ചെയ്തു.
*കേന്ദ്ര ഗെയിംസ് സെക്രട്ടേറിയറ്റിന്റെ സഹായത്തോടെ 2.75 കോടി ചെലവില്‍ ജില്ലയില്‍ ആദ്യത്തെ സിന്തറ്റിക് സ്റ്റേഡിയം ഒരുങ്ങുന്നു
*പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് എല്ലാവര്ക്കും വീട് എന്ന ലക്ഷ്യവുമായി കാരുണ്യ ഭവനം പദ്ധതി നടപ്പാക്കി.
* പ്രവര്‍ത്തന മികവിന് 2014-15 വര്‍ഷം സംസ്ഥാന സര്‍ക്കാറിന്റെ സ്പെഷ്യല്‍ ഗ്രാന്റ് 1.09 കോടി അധികവിഹിതമായി ലഭിച്ചു.
കാര്‍ഷികമേഖല തകര്‍ത്തു
-ടി.വി.പ്രഭാകരന്, സി.പി.എം.
*കാര്‍ഷികമേഖല മുരടിച്ചു. വയലുകള്‍ നികത്താന്‍ നേതാക്കന്മാര് മത്സരിക്കുന്നു
*മാലിന്യ നിര്‍മാര്‍ജനത്തിന് നടപടി സ്വീകരിച്ചില്ല.
*ഉളിയംകടവിലെ ഉപ്പുസത്യാഗ്രഹ സ്മാരകം ഉയര്‍ന്നില്ല.
*ആയിറ്റി നടക്കാവ് പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് െകെവശരേഖ നല്‍കിയില്ല. ഇടത് സര്‍ക്കാറിന്റെ തീരുമാനം അട്ടിമറിച്ചു.
* തൃക്കരിപ്പൂര്‍ ഫെസ്റ്റില്‍ ധൂര്‍ത്ത്
*ഭരണക്കാരുടെ തണലില്‍ അനധികൃത കെട്ടിടനിര്‍മാണം കണ്ടില്ലെന്ന് നടിക്കുന്നു.
* ബി.പി.എല്‍. പട്ടികയില്‍ സ്വന്തക്കാരെ തിരുകിക്കയറ്റി.