എന്‍.എഫ്.പി.ഇ. പഠനക്യാന്പും മഹിളാ കണ്‍വെന്‍ഷനും

Posted on: 18 Aug 2015നീലേശ്വരം: തപാല്‍ ആര്‍.എം.എസ്. ജീവനക്കാരുടെ പ്രസ്ഥാനമായ എന്‍.എഫ്.പി.ഇ. ജില്ലാ പഠനക്യാമ്പ് നീലേശ്വരത്ത് സമാപിച്ചു. ഇതിന്റെ ഭാഗമായി മഹിളാ കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. തപാല്‍ വകുപ്പിലെ ജി.ഡി. എസ്. ജീവനക്കാരുട സേവന, വേതന വ്യവസ്തകള്‍ പരിഷ്‌കരിക്കുന്നതിന് ഏഴാം ശമ്പള കമ്മീഷനെ ഏല്പിക്കണമെന്നും പോസ്റ്റ്മാന്‍ പരീക്ഷ കന്നട ഭാഷയില്‍ എഴുതാനുള്ള സൗകര്യം പിന്‍വലിച്ച നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
എന്‍.എഫ്.പി.ഇ. സംസ്ഥാന ചെയര്‍മാന്‍ പി.കരുണാകരന്‍ എം.പി. ഉദ്ഘാടനംചെയ്തു. എം.സി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് എം.കൃഷ്ണന്‍, സി.ലില്ലി, കെ.പി.രമണന്‍, പി.വി.രാജേന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു. കെ.പി.പ്രേംകുമാര്‍, എം.കുമാരന്‍ നന്പ്യാര്‍, എ.വി.പൂമണി, ടി.എച്ച്.ബാലചന്ദ്രന്‍, കെ.മാധവന്‍ നായര്‍, സി.കെ.അശോക്കുമാര്‍, പി.വി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. മഹിളാ കമ്മിറ്റി ജില്ലാ ഭാരവാഹികള്‍: എ.വി.പൂമണി (ചെയ.), എം.സി.ഇന്ദുകല (കണ്‍.).

More Citizen News - Kasargod