സ്വാതന്ത്ര്യദിനാഘോഷം
Posted on: 18 Aug 2015
നെല്ലിക്കാട്: എന്‍.എസ്.എസ്. കരയോഗം സ്വാതന്ത്ര്യദിനാഘോഷം പ്രസിഡന്റ് രാമന് നായര്‍ ഉദ്ഘാടനംചെയ്തു. പി.അശോകന്, സതി ബാലന്, ഉമ ദാമോദരന്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സദ്ഗുരു സ്വാമി നിത്യാനന്ദ എന്‍ജിനീയറിങ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് വിദ്യാര്‍ഥികള്‍ പുതിയകോട്ട സര്‍ക്കാര്‍ ഹോമിയോ ആസ്പത്രി പരിസരം ശുചീകരിച്ചു. ഷീബ അമര്‍ നേതൃത്വംനല്കി. അരയി ജയ്ഹിന്ദ് വായനശാലയും പുലരി ക്ലൂബ്ബും സംഘടിപ്പിച്ച ആഘോഷം കൊടക്കാട് നാരായണന് ഉദ്ഘാടനംചെയ്തു. സി.വിജേഷ് പതാക ഉയര്‍ത്തി. വിജയികള്‍ക്ക് കെ.ചന്ദ്രശേഖരന്സ്മാരക പുരസ്കാരങ്ങള്‍ സമ്മാനിച്ചു. നാരായണന് വൈദ്യരെ ആദരിച്ചു. കെ.അമ്പാടി, പി.വി.കോരന്, ടി.വി.രാജേഷ്, സജീഷ് എന്നിവര്‍ സംസാരിച്ചു. പൂടുംകല്ലടുക്കം പട്ടികവര്‍ഗ കോളനി വികസനസമിതി സ്വാതന്ത്ര്യദിനാഘോഷം കെ.കുസുമം ഉദ്ഘാടനംചെയ്തു. ഊരുമൂപ്പന് എ.കൃഷ്ണന്, ചന്ദ്രന് കെ.നാരായണന്, എടമന കുഞ്ഞിക്കൃഷ്ണന്, രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
നീലേശ്വരം: തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 'യുദ്ധഭൂമിയിലൂടെ' ചിത്രപ്രദര്‍ശനം നടത്തി. മധു ചീമേനിയാണ് ചിത്രപ്രദര്‍ശനം ഒരുക്കിയത്. എം.ഗോപാലന് ഉദ്ഘാടനംെചയ്തു. പി.ടി.വിജയന് അധ്യക്ഷത വഹിച്ചു. പി.വര്‍ഗീസ്, ടി.വി.മധുകുമാര്‍, അനഘ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
നീലേശ്വരം: കെ.എസ്.യു. ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യസമരസേനാനി കെ.ആര്.കണ്ണനെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍ ഫലകം സമ്മാനിച്ചു. രതീഷ് ഇരിയ അധ്യക്ഷത വഹിച്ചു. അനില്‍ വാഴുന്നോറൊടി, ഗോകുല്‍ ഇരിയ, രാഹുല്‍ രാംനഗര്‍, സി.കെ.രോഹിത്ത്, കെ.അശ്വന്ത്, കെ.സുജിത്ത്, കെ.അഭിജിത്ത് എന്നിവര്‍ സംസാരിച്ചു.
നീലേശ്വരം: മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര സ്വിബ്യാന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മദ്രസ കമ്മിറ്റി നടത്തിയ ചടങ്ങില്‍ ഖത്തീബ് അബ്ദുള്‍ജബ്ബാര്‍ നിസാമി പതാക ഉയര്‍ത്തി. കല്ലായി അഷറഫ് അധ്യക്ഷത വഹിച്ചു. പി.ബഷീര്‍, ഇസ്ഹാക്ക് സ അദി, അബ്ദുള്ള അമാനി, എന്‍.പി.ഹസൈനാര്‍ എന്നിവര്‍ സംസാരിച്ചു.