സ്വാതന്ത്ര്യസമരസേനാനി കെ.കോരന് മാസ്റ്റര്‍ക്ക് അന്ത്യാഞ്ജലി
Posted on: 18 Aug 2015
ചെറുവത്തൂര്‍: സ്വാതന്ത്ര്യസമരസേനാനി കുട്ടമത്തെ കെ.കോരന് മാസ്റ്റര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. ഞായറാഴ്ച മംഗലാപുരത്തെ ആസ്പത്രിയില്‍ അന്തരിച്ച കോരന് മാസ്റ്ററുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടോടെ നാട്ടിലെത്തിച്ച് പൊന്മാലം എ.കെ.ജി. മന്ദിരത്തില്‍ പൊതുദര്‍ശനത്തിനുവെച്ചു. നാടിന്റെ നാനാ തുറകളില്‍ നിന്നെത്തിയ സാംസ്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
പൊതുദര്‍ശനത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം കുട്ടമത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. പി.കരുണാകരന് എം.പി., കെ.കുഞ്ഞിരാമന് എം.എല്‍.എ., സി.കൃഷ്ണന് എം.എല്‍.എ., ഇ.ചന്ദ്രശേഖരന് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്, നഗരസഭാ ചെയര്‍പേഴ്സണ്‍ വി.ഗൗരി, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ബാലകൃഷ്ണന്, സി.കാര്‍ത്ത്യായനി, എ.വി.രമണി, സി.കുഞ്ഞിക്കൃഷ്ണന് തഹസില്‍ദാര്‍ വൈ.എം.സി. സുകുമാരന്‍, കെ.കെ.ശൈലജ, എ.കെ.നാരായണന്, പി.രാഘവന്, അഡ്വ. പി.അപ്പുക്കുട്ടന്, എം.വി.കോമന് നമ്പ്യാര്‍, കെ.ബാലകൃഷ്ണന് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.
ശവസംസ്കാരത്തിനുശേഷം നടന്ന അനുശോചനയോഗത്തില്‍ സി.പി.എം. ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി കെ.പി.വത്സലന്‍ അധ്യക്ഷനായിരുന്നു. കെ.കുഞ്ഞിരാമന് എം.എല്‍.എ., സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എം.വി.ബാലകൃഷ്ണന്, ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്, എം.രാജഗോപാലന്‍, പി.ജനാര്ദനന്, വി.പി.പി.മുസ്തഫ, എം.പ്രകാശന്, പി.എ.നായര്‍, പി.ദാമോദരന്‍, ഗംഗന് അഴീക്കോട്, പി.ടി.കരുണാകരന്, വി.ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.