ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കാം
Posted on: 18 Aug 2015
കാസര്‍കോട്: ഒക്ടോബറില്‍ നടത്തുന്ന അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 20 വരെ അപ്രന്റീസ്ഷിപ്പ് പൂര്ത്തയാകുന്നവര്ക്ക് ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കാം. ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്ക് 100 രൂപയും വീണ്ടും എഴുതുന്നവര്‍ക്ക് 150 രൂപയുമാണ് അപേക്ഷാ ഫീസ്. ഫീസ് ട്രഷറിയില്‍ ഒടുക്കിയതിന്റെ ചലാന്‍ സഹിതം നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ പിഴയില്ലാതെ സപ്തമ്പര്‍ ഏഴുവരെയും 50 രൂപ ഫൈനോടുകൂടി 11 വരെയും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഐ.ടി.ഐ. ഓഫീസില്‍ നിന്നറിയാം.