ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസ് മിനി സിവില്‍സ്റ്റേഷനിലേയ്ക്ക് മാറ്റി
Posted on: 18 Aug 2015
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസിന്റെ പ്രവര്‍ത്തനം ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിയതിന്റെ പ്രവര്‍ത്തനോദ്ഘാടനം കാസര്‍കോട്് ജില്ലാ സപ്ലൈ ഓഫീസര്‍ എം.വിജയന് നിര്‍വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.ശ്രീകുമാര്‍, വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസര്‍ എം.സക്കീറലി, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു, സപ്ലൈകോ അസി. മാനേജര്‍ ടി.ആര്.സുരേഷ് എന്നിവര്‍ സംബന്ധിച്ചു.