പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ നിയമനം

Posted on: 18 Aug 2015കാസര്‍കോട്: മത്സ്യത്തൊഴിലാളി ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ 10 മാസത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 12,500 രൂപയാണ് പ്രതിമാസ വേതനം. ബിരുദവും എം.എസ്. ഓഫീസ്, കെ.ജി.ടി.ഇ., വേഡ് പ്രൊസസിങ് (ഇംഗ്ലീഷ്), പി.ജി.ഡി.സി.എ.യുമാണ് യോഗ്യത. എം.എസ്.ഡബ്ല്യു. ബിരുദവും സര്‍ക്കാര്‍ അല്ലെങ്കില്‍ പ്രശസ്തമായ സംഘടനയ്ക്ക് കീഴില്‍ തീരദേശമേഖലയില്‍ ഒരുവര്‍ഷം ജോലിചെയ്ത പരിചയവും അഭിലഷണീയം. താത്പര്യമുള്ളവര്‍ 20-ന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0467 2202537.

More Citizen News - Kasargod