ആഘോഷമായി സ്വാതന്ത്ര്യദിനം
Posted on: 18 Aug 2015
കാസര്‍കോട്: നാഷണല്‍ വിശ്വകര്‍മ ഫെഡറേഷന് ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. രാജന് മന്നിപ്പാടി അധ്യക്ഷതവഹിച്ചു. സീതാറാം ആചാര്യ, രാഘവന് കൊളത്തൂര്‍, വാമന ആചാര്യ, ഉപേന്ദ്രന് ആചാരി എന്നിവര്‍ സംസാരിച്ചു.
നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്കൂളില്‍ എന്‍.എം.സുബൈര്‍ പതാക ഉയര്‍ത്തി. എ.എം.ഹാരിസ് അധ്യക്ഷതവഹിച്ചു. എ.ഷാഫി, എന്‍.എ.മഹമൂദ്, പി.എം.ഖാദര്‍, ജമാല്‍, പി.കെ.മുഹമ്മദ്കുട്ടി, ബാബു തോമസ് എന്നിവര്‍ സംസാരിച്ചു.
ഏല്‍ക്കാന: ജൂനിയര്‍ ബേസിക് സ്കൂളില്‍ ബുഷ്റസിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ജി.വൈ.അബൂബക്കര്‍ സിദ്ദിഖ് പതാക ഉയര്‍ത്തി ഘോഷയാത്ര നടത്തി. പോണ്ടിച്ചേരി സര്‍വകലാശാലയിലെ എം.ബി.എ. റാങ്ക് ജേതാവ് ബി.എ.ആസിഫിനെ ആദരിച്ചു.
കുറ്റിക്കോല്‍: എ.യു.പി. സ്കൂളില്‍ സണ്ണി ജോസഫ് പതാക ഉയര്‍ത്തി. ആഘോഷപരിപാടികള്‍ പി.ഗോപാലന് ഉദ്ഘാടനം ചെയ്തു. പി.ഗോപിനാഥന്, കെ.കെ.ശോഭന, കെ.അനിത, ഡോ. നാരായണന് നായര്‍ എന്നിവര്‍ സംസാരിച്ചു.