സിവില്‍ സര്‍വീസ് കായികമേള

Posted on: 18 Aug 2015



കാസര്‍കോട്: സിവില്‍ സര്‍വീസ് കായികമേള ആഗസ്ത് 19, 20 തീയതികളിലായി നടത്തും. ബാഡ്മിന്റണ്‍ ഷട്ടില്‍ കാഞ്ഞങ്ങാട് ഷട്ടില്‍ ക്ലബ്ബിലും നീന്തല്‍ മത്സരം നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാല്‍ പുതിയകുളത്തിലും ബാസ്‌കറ്റ് ബോള്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും. മത്സരത്തിന് അപേക്ഷ നല്കിയവര്‍ 20-ന് രാവിലെ 10 മണിക്ക് മുമ്പായി നിശ്ചിതസ്ഥലത്ത് റിപ്പോര്‍ട്ടുചെയ്യണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

More Citizen News - Kasargod