മഡ്ക ചൂതാട്ടം; രണ്ടുപേര്‍ അറസ്റ്റില്‍
Posted on: 17 Aug 2015
കുമ്പള: മഡ്ക ചൂതാട്ടത്തിലേര്‍പ്പെട്ട രണ്ടുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്പാടി കുണ്ടങ്കാറടുക്കയിലെ സുരേന്ദ്രന് (32), ശാന്തിപ്പള്ളത്തെ രാധാകൃഷ്ണന് (55) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 3150 രൂപ പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അതേസമയം ഇവരുടെ കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു.