സുള്ള്യയില്‍ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി
Posted on: 17 Aug 2015
സുള്ള്യ: നഗരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ഭസ്മടുക്ക പ്ലാന്റേഷന് ഭാഗത്ത് നിന്ന് കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി. ഒരു കുട്ടിയാന ഉള്‍പ്പെടെ അഞ്ച് ആനകളാണ് കാടിറങ്ങിയത്. ജനങ്ങളില്‍ ഭീതിസൃഷ്ടിച്ച ആനക്കൂട്ടം കൃഷിയിടങ്ങള്‍ നശിപ്പിച്ചു.