കെ.ചന്ദ്രശേഖരന്‍ അനുസ്മരണം

Posted on: 17 Aug 2015



തൃക്കരിപ്പൂര്‍: നല്ല സാമൂഹികപ്രവര്‍ത്തകനുമാത്രമെ നല്ല രാഷ്ട്രീയക്കാരനാകാന്‍ കഴിയുകയുള്ളൂവെന്നും കെ.ചന്ദ്രശേഖരന്‍ ആ ഗണത്തില്‍പ്പെട്ട ഒരു നേതാവായിരുന്നുവെന്നും പി.എന്‍.പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്രയുടെ വൈസ് ചെയര്‍മാന്‍ എന്‍.ബാലഗോപാലന്‍ പറഞ്ഞു. തൃക്കരിപ്പൂര്‍ കെ.എം.കെ.യില്‍ കെ.ചന്ദ്രശേഖരന്‍ സ്മാരക വായനശാല സംഘടിപ്പിച്ച അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനശാലാ പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനതാദള്‍ (യു) സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് പി.കോരന്‍, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, കെ.വി.രാഘവന്‍, കെ.ഷൈജു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod