കോണ്‍ഗ്രസ് പദയാത്ര നടത്തി

Posted on: 17 Aug 2015



പൊയിനാച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ വികസനനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനും മോദിസര്‍ക്കാറിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടാനും കെ.പി.സി.സി. ആഹ്വാനപ്രകാരം ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പദയാത്ര നടത്തി.
ഞായറാഴ്ച രാവിലെ പരവനടുക്കത്ത് ഡി.സി.സി. ട്രഷറര്‍ പാദൂര്‍ കുഞ്ഞാമു ഹാജി മണ്ഡലം പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാലിന് പതാക കൈമാറി പദയാത്ര ഉദ്ഘാടനംചെയ്തു. സി.നാരായണന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. എസ്.സോമന്‍ സംസാരിച്ചു. കോളിയടുക്കം, ചട്ടഞ്ചാല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ജാഥ പൊയിനാച്ചിയില്‍ സമാപിച്ചു.
സമാപനപരിപാടി ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ ഉദ്ഘാടനംചെയ്തു. കൃഷ്ണന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. കെ.മൊയ്തീന്‍കുട്ടി ഹാജി, ബാലകൃഷ്ണന്‍ പെരിയ, എം.ഹസൈനാര്‍, സാജിദ് മൗവ്വല്‍, ടി.കണ്ണന്‍, എ.കെ.ശശിധരന്‍, എം.രാഘവന്‍ വലിയവീട്, മന്‍സൂര്‍ കുരിക്കള്‍, സുകുമാരന്‍ ആലിങ്കില്‍, സി.എച്ച്.ഇഖ്ബാല്‍, ഉണ്ണിക്കൃഷ്ണന്‍ പൊയിനാച്ചി, ചന്ദ്രശേഖരന്‍ കുളങ്ങര, മാധവി മുണ്ടോന്‍, വി.സരസ്വതി, രാജന്‍ കെ.പൊയിനാച്ചി, രത്‌നാകരന്‍ മൊട്ട തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod