'വൈറ്റ് ഹൗസ് ചെറുവത്തൂര്‍' തുറന്നു

Posted on: 17 Aug 2015ചെറുവത്തൂര്‍: വിവിധ കമ്പനികളുടെ സാനിറ്ററി, ഇലക്ട്രിക്കല്‍, പെയിന്റ് ഇനങ്ങളുടെ ശേഖരവുമായി ചെറുവത്തൂരില്‍ 'വൈറ്റ് ഹൗസ് ചെറുവത്തൂര്‍' ഷോറൂം നടി അനുപമാ പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. വൈറ്റ് ഹൗസ് ചെയര്‍മാന്‍ എം.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരുന്നു.
ചടങ്ങില്‍ അംബേദ്കര്‍ പുരസ്‌കാര ജേതാവ് ഡോ.ടി.കെ. മുഹമ്മദലിയെ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ആദരിച്ചു. വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷരീഫ് ആദ്യവില്പന നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍, അംഗം മുകേഷ് ബാലകൃഷ്ണന്‍, കരിമ്പില്‍ കൃഷ്ണന്‍, കെ.പി.വത്സലന്‍, വി.നാരായണന്‍, ലത്തീഫ് നീലഗിരി, അരവിന്ദന്‍ മാണിക്കോത്ത്, പി.പി.മുസ്തഫ, വെങ്ങാട്ട് കുഞ്ഞിരാമന്‍, ടി.രാജന്‍, വൈറ്റ് ഹൗസ് മാനേജിങ് ഡയരക്ടര്‍ മനുപ്രഭ, മാനേജര്‍ പി.ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ലോഗോ തയ്യാറാക്കിയ സുമി ആര്‍ട്‌സിന് അനുപമാ പരമേശ്വരന്‍ ഉപഹാരം നല്‍കി.

More Citizen News - Kasargod