ദേശീയ ശില്പശാല

Posted on: 17 Aug 2015നീലേശ്വരം: കേന്ദ്ര സര്‍വകലാശാലയുടെ പടന്നക്കാട് കാമ്പസില്‍ നടത്തിയ അഞ്ചുദിവസത്തെ 'ഇന്ത്യന്‍ ബി കോഴ്‌സ്-2015' ദേശീയ ശില്പശാല സമാപിച്ചു. തേനീച്ചകളുടെ വര്‍ഗീകരണം, സ്വഭാവം, ജീവിതരീതി, തേനീച്ചവളര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ നടന്നു. സമാപനസമ്മേളനത്തിന്റെ ഭാഗമായി 'ചെടികളുടെ പരാഗണത്തിനും നിലനില്പിനും തേനീച്ചകളുടെ പങ്ക്' എന്ന വിഷയത്തില്‍ കേന്ദ്ര സര്‍വകലാശാല അനിമല്‍ സയന്‍സ് വിഭാഗം അസി. പ്രൊഫസറും ശില്പശാലാ ഡയറക്ടറുമായ ഡോ. പി.എ.സിനു ക്ലാസെടുത്തു. സര്‍വകലാശാല ഡീന്‍ ഡോ. എ.തുളസീധരന്‍ ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു.

More Citizen News - Kasargod