ബോവിക്കാനം എ.യു.പി. സ്‌കൂളില്‍ 'മധുരം മലയാളം' പദ്ധതി തുടങ്ങി

Posted on: 17 Aug 2015



ബോവിക്കാനം: വിദ്യാര്‍ഥികളില്‍ വായനശീലം വളര്‍ത്തുന്നതിനായുള്ള 'മാതൃഭൂമി'യുടെ 'മധുരം മലയാളം' പദ്ധതി ബോവിക്കാനം എ.യു.പി. സ്‌കൂളില്‍ തുടങ്ങി. കാസര്‍കോട് കെ.കണ്ണന്‍ ആന്‍ഡ് സണ്‍സ് ടെക്‌സ്‌റ്റൈല്‍സ് ഉടമ കെ.ജനാര്‍ദനനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കെ.ദാമോദരന് പത്രം നല്കി കെ.ജനാര്‍ദനന്‍ പദ്ധതി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് മണികണ്ഠന്‍ ഓമ്പയില്‍ അധ്യക്ഷനായിരുന്നു. ഗ്രാമപ്പഞ്ചായത്തംഗം ഷെരീഫ് കൊടവഞ്ചി, മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബി.മുഹമ്മദ് കുഞ്ഞി, മാതൃഭൂമി ലേഖകന്‍ പി.കെ.വിനോദ് കുമാര്‍, പി.ടി.എ. വൈസ് പ്രസിഡന്റ് ബി.എം.അഷ്‌റഫ്, മദര്‍ പി.ടിഎ. പ്രസിഡന്റ് വീണ, അധ്യാപകരായ അസൈന്‍ ബോവിക്കാനം, കെ.പദ്മിനി, എ.കെ.സുഭാഷ്ചന്ദ്ര, കെ.ഉണ്ണിക്കൃഷ്ണന്‍, പി.ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.ദാമോദരന്‍ സ്വാഗതവും കെ.രാധാകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.

More Citizen News - Kasargod