സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Posted on: 17 Aug 2015കുമ്പള: കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ.ശോഭ കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിനസന്ദേശം നല്കി.
മൊഗ്രാല്‍ പുത്തൂര്‍:
മൊഗ്രാല്‍-പുത്തൂര്‍ ഗവ. യു.പി. സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നജ്മ അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ബി.എ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.യശോദ പതാക ഉയര്‍ത്തി. ശ്രീമതി സദാനന്ദന്‍, എം.സന്ധ്യ കെ.സീതമ്മ എന്നിവര്‍ സംസാരിച്ചു.
കമ്പാര്‍: കമ്പാര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം പ്രഥമാധ്യാപിക ഉദ്ഘാടനംചെയ്തു.
കാസര്‍കോട്:
മഡോണ എ.യു.പി. സ്‌കൂളില്‍ റോഷ്‌ന പതാകയുയര്‍ത്തി. കെ.ജയചന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഷീല ചാക്കോ, എം.ഷീല, കെ.സുരേന്ദ്രന്‍, കെ.പ്രീത, ജിഷ്ണു എന്നിവര്‍ സംസാരിച്ചു.
കുമ്പള: മൊഗ്രാല്‍-പുത്തൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യദിനമാഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എം.മാധവന്‍ പതാകയുയര്‍ത്തി. കെ.ശങ്കര്‍ നായക്, നാംഹനീഫ, കെ.പി.നാരായണന്‍ നായര്‍, ഹമീദ് കാവില്‍ എന്നിവര്‍ സംസാരിച്ചു. മധുരപലഹാരവിതരണം നടത്തി.
ഉളിയത്തടുക്ക:
മുനവ്വിറുല്‍ ഇസ്ലാം മദ്രസ സ്വാതന്ത്ര്യദിനമാഘോഷിച്ചു. പൂക്കോയ തങ്ങള്‍, സഹദ് ഹാജി, മുഹമ്മദ്കുട്ടി, മുഹ്യദ്ദീന്‍ മൗലവി എന്നിവര്‍ സംസാരിച്ചു.
പട്ട്ലൂ ന്യൂ മോഡല്‍ ഇംഗ്ലൂഷ് മീഡിയം സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് രവീന്ദ്ര റൈ പതാക ഉയര്‍ത്തി. ഇക്ബാല്‍, സുജാത, സത്യവതി, ജയശ്രീ, സീമ, ഖെയ്‌റുന്നീസ, ശൈലജ, സുമയ്യ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod