കോണ്‍ഗ്രസ് പദയാത്ര സംഘടിപ്പിച്ചു
Posted on: 17 Aug 2015
പടന്ന: പടന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ഉദിനൂര്‍ സെന്‍ട്രലില്‍ ഡി.സി.സി. വൈസ് പ്രസിഡന്റ് പി.കെ.ഫൈസല്‍ ജാഥാലീഡര്‍ കെ.സജീവന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പി.കെ.താജുദ്ദീന് അധ്യക്ഷത വഹിച്ചു. കെ.പി.പ്രകാശന്, കെ.കുഞ്ഞമ്പു, കെ.എന്‍.വാസുദേവന്‍ നായര്‍, കെ.വി.ജതീന്ദ്രന്‍, ടി.കെ.സുബൈദ, കെ.കെ.അബ്ദുള്ള, എ.ജി.കമറുദ്ദീന്, വി.സജീവന്, പി.രവീന്ദ്രന് നായര്‍, കെ.സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു. പടന്ന വടക്കേപ്പുറത്ത് നടന്ന സമാപനസമ്മേളനം ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന് ഉദ്ഘാടനം ചെയ്തു. കെ.സജീവന് അധ്യക്ഷത വഹിച്ചു.