ജില്ലയില്‍ 12 കേന്ദ്രങ്ങളില്‍ ഡി.വൈ.എഫ്.ഐ. യുവജനപരേഡ്‌

Posted on: 17 Aug 2015കാസര്‍കോട്: അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ സ്വാതന്ത്ര്യദിനത്തില്‍ ഡി.വൈ.എഫ്.ഐ. യുവജന പരേഡുകള്‍ നടത്തി. ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു യുവജനപരേഡ്. മുള്ളേരിയയില്‍ പി.കെ.പ്രേമനാഥ് ഉദ്ഘാടനം ചെയ്തു. കെ.അശോകന്‍ അധ്യക്ഷതവഹിച്ചു. കെ.വി.സജേഷ്, സിജിമാത്യു, ബി.എം.പ്രദീപ്, കെ.ജയന്‍ എന്നിവര്‍ സംസാരിച്ചു. ചെര്‍ക്കളയില്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം എം.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സി.ഉദയകുമാര്‍ അധ്യക്ഷതവഹിച്ചു. കെ.ഹരീശന്‍, കെ. എം.ഹനീഫ, കെ.രവീന്ദ്രന്‍, എം.സുമതി, ടി.എം.എ.കരീം, ടി.നിഷാന്ത്, പി.ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.
പെര്‍ളയില്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണ റൈ അധ്യക്ഷതവഹിച്ചു. പി.രഘുദേവന്‍, സി.എ.സുബൈര്‍, വിട്ടല്‍ റൈ, സജിതാ റൈ, അവിനാഷ് എന്നിവര്‍ സംസാരിച്ചു. മീയ്യപ്പദവില്‍ മനോജ് പട്ടാന്നൂര്‍ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് കനില അധ്യക്ഷനായിരുന്നു. കെ.ആര്‍.ജയാനന്ദ, അബ്ദുള്‍റസാഖ് ചിപ്പാര്‍, സാദിഖ് ചെറുകോളി, ഭാരതി, നവീന്‍കുമാര്‍, അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.
തൃക്കരിപ്പൂരില്‍ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. എം.രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു. രേവതി കുമ്പള, ടി.വി.ഗോവിന്ദന്‍, ഇ.കഞ്ഞിരാമന്‍, പി.കുഞ്ഞിരാമന്‍, ഇ.കെ.മല്ലിക, ജയശ്രീ, കെ.വി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മടക്കരയില്‍ പി.എസ്.വിനയന്‍ ഉദ്ഘാടനം ചെയ്തു. കെ.രാജു അധ്യക്ഷനായിരുന്നു. കെ.വി.സന്ദീപ്, മാധവന്‍ മണിയറ, കെ.പി.വത്സലന്‍, പി.വി.കുഞ്ഞമ്പാടി, എം.രാജീവന്‍ എന്നിവര്‍ സംസാരിച്ചു. തൈക്കടപ്പുറത്ത് നടന്ന പരിപാടി സുധീഷ് മിന്നി ഉദ്ഘാടനം ചെയ്തു. പി.കെ.രതീഷ് അധ്യക്ഷനായിരുന്നു. സി.സുരേശന്‍, ടി.കെ.രവി, വി.പ്രകാശന്‍, കെ.ബാലകൃഷ്ണന്‍, എം.ലക്ഷ്മി, നാരായണന്‍, എന്‍.അമ്പു എന്നിവര്‍ സംസാരിച്ചു. കുന്നംകൈയില്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കെ.ഹരീഷ് അധ്യക്ഷതവഹിച്ചു. സി.ജെ.സജിത്ത്, പി.വി.അനു എന്നിവര്‍ സംസാരിച്ചു.
തട്ടുമ്മല്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിനി ഉദ്ഘാടനം ചെയ്തു. മധു കോളിയാര്‍ അധ്യക്ഷതവഹിച്ചു. വേണുഗോപാലന്‍, ഷാലു മാത്യു എന്നിവര്‍ സംസാരിച്ചു.
പൂച്ചക്കാട്ട് ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ കെ.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.വി.സുരേഷ് അധ്യക്ഷതവഹിച്ചു. എ.വി.ശിവപ്രസാദ്, കെ.മണികണ്ഠന്‍, ടി.നാരായണന്‍, സിന്ധു പനയാല്‍, എ.വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod