ജില്ലയില്‍ എ.ഐ.വൈ.എഫിന്റെ ദേശാഭിമാനസദസ്‌

Posted on: 17 Aug 2015കാസര്‍കോട്: രാജ്യത്തെ ഫാസിസ്റ്റ് കോര്‍പ്പറേറ്റ് വാഴ്ചയെ ചെറുക്കാന്‍ എ.ഐ.വൈ.എഫ്. കാഞ്ഞങ്ങാട്, ചട്ടഞ്ചാല്‍, ഹൊസങ്കടി എന്നിവിടങ്ങളില്‍ ദേശാഭിമാന സദസ് നടത്തി.
കാഞ്ഞങ്ങാട്ട് സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവംഗം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. ജില്ലാ ജോയന്റ് സെക്രട്ടറി എം.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വി.കൃഷ്ണന്‍, ബങ്കളം കഞ്ഞികൃഷ്ണന്‍, കെ.എസ്.കുര്യാക്കോസ്, എം.നാരായണന്‍, രഞ്ജിത്ത് മടിക്കൈ, സന്തോഷ്, എ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
ചട്ടഞ്ചാലില്‍ ജില്ലാ സെക്രട്ടറി അഡ്വ. വി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രകാശന്‍ കുമ്പഡാജെ അധ്യക്ഷത വഹിച്ചു. അനിതാരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സനോജ് കാടകം, ഹരിദാസ് നമ്പ്യാര്‍, തുളസീധരന്‍ ബളാനം, അനില്‍കുമാര്‍ കുറ്റിക്കോല്‍, ലിഖിത, എം.എസ്. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഹൊസങ്കടിയില്‍ എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് മുകേഷ് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം.സി. അജിത് അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി ബി.വി. രാജന്‍ മുഖ്യപ്രഭാഷണം നടത്തി. എം.സഞ്ജീവഷെട്ടി, ചന്ദ്രനായിക്, കെ.ആര്‍. ഹരീഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod