സ്വാതന്ത്ര്യദിനാഘോഷം
Posted on: 17 Aug 2015
ചെമ്പരിക്ക: സ്വാതന്ത്ര്യവും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞചെയ്ത് ചെമ്പരിക്കയിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പൂര്‍വവിദ്യാര്‍ഥികളും സ്നേഹച്ചങ്ങല തീര്‍ത്തു. സ്കൂള്‍ മുതല്‍ ചെമ്പരിക്ക കടപ്പുറംവരെയാണ് ചങ്ങലതീര്‍ത്തത്. പൂര്‍വവിദ്യാര്‍ഥികളും ഗൈഡ്സും ചേര്‍ന്ന് സ്കൂള്‍ ഹരിതവത്കരണം പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. സി.എ.മൊയ്തീന്‍കുഞ്ഞി, ഷെരീഫ് ചെമ്പരിക്ക, റംല, ഭാസ്കരന് പേക്കടം, സി.അജിത്, കെ.രാധാകൃഷ്ണന്, വി.ആര്.അനില്‍കുമാര്‍, എ.വി.ബിന്ദു, എ.കെ.മുഹമ്മദ്കുഞ്ഞി, നാസര്‍ സ്രാങ്ക്, നവാസ് ചെമ്പരിക്ക എന്നിവര്‍ സംസാരിച്ചു.