വാഗണ്‍ ട്രാജഡി അവതരിപ്പിച്ച് പള്ളിക്കരയിലെ കുട്ടികള്‍
Posted on: 17 Aug 2015
പള്ളിക്കര: സ്വാതന്ത്ര്യസമരചരിത്രത്തിലെ മലബാര്‍ കലാപവും വാഗണ്‍ ട്രാജഡിയും പള്ളിക്കര ജി.എം.യു.പി. സ്കൂളിലെ കുട്ടികള്‍ സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിച്ചു. സോഷ്യല്‍സയന്‍സ് ക്ലബ്ബിലെ 50 കുട്ടികളാണ് അരങ്ങത്തെത്തിയത്. പ്രീ പ്രൈമറി കുട്ടികളുടെ നൃത്തശില്പവും ക്വിസ് മത്സരവും നടന്നു. പ്രഥമാധ്യാപകന് പി.ശങ്കരന് നമ്പൂതിരി, പി.ടി.എ. പ്രസിഡന്റ് മുക്കൂട് മുഹമ്മദ്, കെ.ഹരിദാസ്, കെ.രാജീവന്, സി.എച്ച്.ഷംസുദ്ദീന്, പി.രാമചന്ദ്രന്, പി.വി.സുമയ്യത്ത് എന്നിവര്‍ സംസാരിച്ചു.