ജില്ലയില്‍ വര്‍ണാഭമായ സ്വാതന്ത്ര്യദിനാഘോഷം
Posted on: 17 Aug 2015
കാസര്‍കോട്: ജില്ലയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ കൃഷിമന്ത്രി കെ.പി.മോഹനന് ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. അടുത്തവര്‍ഷം അവസാനത്തോടെ കേരളം സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാകുമെന്ന് മന്ത്രി പറഞ്ഞു.
കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ്, എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍ റസാഖ്, കെ.കുഞ്ഞിരാമന് (ഉദുമ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, എ.ഡി.എം. എച്ച്.ദിനേശന്, ആര്.ഡി.ഒ. ഡോ. പി.കെ.ജയശ്രീ എന്നിവര്‍ സംസാരിച്ചു. ജൈവമാലിന്യ നിര്‍മാര്‍ജന പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു. ജനപ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ സംബന്ധിച്ചു.
സായുധ പോലീസ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്സൈസ്, ഹോം ഗാര്‍ഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, എന്‍.സി.സി. (സീനിയര്‍, ജൂനിയര്‍ ഡിവിഷന്, എയര്‍ വിങ് നേവല്‍ വിങ്) സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് എന്നിവയുടെ പ്ലാറ്റൂണുകള്‍, വിവിധ കോളേജുകള്‍, സ്കൂളുകള്‍ പരേഡില്‍ അണിനിരന്നു. വിവിധ സ്കൂളുകളുടെ ഡിസ്പ്ലേ വിത്ത് ഡാന്‍സും അരങ്ങേറി.
വിവിധ സാംസ്കാരിക പരിപാടികളും ഉണ്ടായി. കാസര്‍കോട് സായുധസേന ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കെ.വിശ്വനാഥന് പരേഡ് നയിച്ചു. എ.ആര്.സബ് ഇന്‍സ്പെക്ടര്‍ സി.കെ.വിശ്വനാഥന് ആയിരുന്നു സഹകമാന്‍ഡര്‍. വിവിധ മെഡലുകളും പുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു.
മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ഥം കാസര്‍കോട്, വിദ്യാനഗര്‍, ബദിയഡുക്ക പോലീസ് സ്റ്റേഷനുകളിലെ പോലീസുകാര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് സംഭാവന ചെയ്ത കിടക്കവിരികളും കൊതുകുവലകളും മന്ത്രി സ്വീകരിച്ച് കളക്ടര്‍ക്ക് കൈമാറി.