സ്വാതന്ത്ര്യദിനാഘോഷം
Posted on: 17 Aug 2015
രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. കാസര്‍കോട് ജോയിന്റ് ആര്.ടി.ഒ. റെജി കുര്യാക്കോസ് പതാക ഉയര്‍ത്തി. ഫാ. ജിബിന്‍ വാഴക്കാലായില്‍, ഫാ. ജീവ, ഫാ. ബിനു, എബ്രാഹം തോമസ്, നിഷ തോമസ്, സിസ്റ്റര്‍ അന്‍സില്‍, മനീഷ സാലു എന്നിവര്‍ സംസാരിച്ചു.
കൊട്ടോടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഷാജി ഫിലിപ്പ് പതാക ഉയര്‍ത്തി. കുമാരന് പേര്യ സന്ദേശം നല്കി. ബി.അബ്ദുള്ള അധ്യക്ഷതവഹിച്ചു. അബ്ദുല്‍ കലാം അനുസ്മരണം സുകുമാരന്‍ പെരിയച്ചൂര്‍ നടത്തി.
ചുള്ളിക്കര പ്രതിഭ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം പുസ്തകപ്രകാശനം നടത്തി. എബ്രഹാം കടുതോടി ഉദ്ഘാടനംചെയ്തു. ബി.അബ്ദുള്ള അധ്യക്ഷതവഹിച്ചു. പി.ദിലീപ് മംഗലത്ത് പുസ്തകപ്രകാശനം നടത്തി. ശിവപ്രിയ മുരളിക്ക് ജിജിമോള്‍ ഉപഹാരം നല്കി. എന്‍. ഗോപി, വിനോദ് സോമി, ഫ്രാന്‍സിസ് പൊട്ടയില്‍, ബിജു മുണ്ടപ്പുഴ, കെ.മോഹനന്, ടി.പി.ബേബി എന്നിവര്‍ സംസാരിച്ചു.
പുഞ്ചക്കര ഗവ. എല്‍.പി. സ്കൂളില്‍ കെ.ടി.ജോര്‍ജ്കുട്ടി പതാക ഉയര്‍ത്തി. കെ.എ. പ്രഭാകരന് അധ്യക്ഷതവഹിച്ചു. പി.ജെ.മാത്യു, ജോഷി ജോര്‍ജ്, ജോമോള്‍ ഷാജി, ലൈസമ്മ ജോണ്‍ എന്നിവര്‍ സംസാരിച്ചു. റാലിയുമുണ്ടായിരുന്നു.