മഹാഗണപതിഹോമം
Posted on: 15 Aug 2015
മാവുങ്കാല്‍: കര്ക്കടകസംക്രമത്തിന്റെ ഭാഗമായി കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് ഞായറാഴ്ച രാവിലെ ഏഴിന് മഹാഗണപതിഹോമം നടക്കും.
നീലേശ്വരം: കിളിയളം സുബ്രഹ്മണ്യന് കോവിലില്‍ 17-ന് രാവിലെ തന്ത്രി ആലപ്പടമ്പ് മരങ്ങാട്ടില്ലത്ത് നാരായണന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമം നടക്കും. തുടര്‍ന്ന് സംക്രമപൂജയും ഉച്ചയ്ക്ക് അന്നദാനവും ഉണ്ട്.
കിണാവൂര്‍ കിരാതേശ്വരക്ഷേത്രത്തില് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമുതല്‍ ഇടമന കൃഷ്ണന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമം നടക്കും.