കോട്ടാള തടാകം പൈതൃകസ്വത്തായി സംരക്ഷിക്കണം
Posted on: 15 Aug 2015
ചെറുവത്തൂര്‍: മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിന്റെ അധീനതയിലുണ്ടായിരുന്ന കാടങ്കോട് കോട്ടാള തടാകം പൈതൃക സ്വത്തായി സംരക്ഷിക്കണമെന്ന് തൃക്കരിപ്പൂര്‍ മണ്ഡലം പൈതൃക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ചെറുവത്തൂര്‍ വില്ലേജില്‍ 132/7ല്‍ 13 ഏക്കര്‍ വിസ്തൃതിയുണ്ടായിരുന്ന താടകം 2010 വരെ വര്‍ഷാവര്‍ഷം മീന്‍പിടിക്കുന്നതിന് മഡിയന്‍കൂലോം ദേവസ്വം ലേലം വിളിച്ച് കൊടുത്തിരുന്നു. തുടര്‍ന്ന് പ്രദേശത്തുകാരുടെ ആവശ്യം പരിഗണിച്ച് ലേലം വിളിച്ച് കൊടുക്കുന്നത് നിര്‍ത്തി. എന്നാല്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ നീണ്ട കാലയളവിലേക്ക് പാട്ടത്തിന് കൊടുത്തു തുടങ്ങി.
ഇത് പൈതൃക സ്വത്തുക്കള്‍ക്ക് നേരേയുള്ള കടന്നുകയറ്റമാണ്. അനധികൃത ൈകയേറ്റം കാരണം തടാകം ഒന്‍പത് ഏക്കറായി ചുരുങ്ങി. മത്സ്യകൃഷി നടത്താന്‍ പാട്ടത്തിന് കൊടുക്കുന്ന ഗ്രാമപ്പഞ്ചായത്തിന്റെ നടപടിയില്‍ നിന്ന് പിന്നാക്കം പോകണമെന്നും പൈതൃകസംരക്ഷണ സമിതി ആവശ്യപ്പെട്ടു.