അഖില കേരള ധീവരസഭ ജില്ലാ സമ്മേളനം നീലേശ്വരത്ത്‌

Posted on: 15 Aug 2015നീലേശ്വരം: അഖില കേരള ധീവരസഭ കാസര്‍കോട് ജില്ലാ സമ്മേളനം ആഗസ്ത് 23-ന് നീലേശ്വരം ആര്യക്കര ഭഗവതിക്ഷേത്രപരിസരത്ത് നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. മുട്ടത്ത് രാഘവന്‍ അധ്യക്ഷതവഹിക്കും. ഉന്നതവിജയം നേടിയ ധീവര സമുദായത്തില്‍പ്പെട്ട കുട്ടികള്‍ക്കുള്ള സ്വാമിക്കുട്ടി മാസ്റ്റര്‍ സ്മാരക സ്‌കോളര്‍ഷിപ്പുകള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിതരണംചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്‍ എം.എല്‍.എ. വി.ദിനകരന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. യു.എസ്.ബാലന്‍ അധ്യക്ഷത വഹിച്ചു. മുട്ടത്ത് രാഘവന്‍, കെ.രവീന്ദ്രന്‍, കെ.മനോഹരന്‍, കെ.തമ്പാന്‍, കൊക്കോട്ട് രാജു, ശംഭു ബേക്കല്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod