ബിരിക്കുളം പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം -കോണ്‍ഗ്രസ്‌

Posted on: 15 Aug 2015നീലേശ്വരം: പ്രഭാകരന്‍ കമ്മീഷനില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പാമ്പങ്ങാനം വി.സി.ബി. കം ട്രാക്ടര്‍ വേ ഉദ്ഘാടനത്തിനുശേഷം പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ സി.പി.എം. ബോധപൂര്‍വമായ ശ്രമംനടത്തുകയാണെന്ന് കിനാനൂര്‍ കരിന്തളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആരോപിച്ചു. ഉദ്ഘാടനത്തിനുശേഷം അവിടെ സ്ഥാപിച്ച ഫ്ലക്‌സ് സ്വയംനശിപ്പിക്കുകയും ഇതിനെതിരെ പ്രകടനം നടത്തുകയുംചെയ്തത് അക്രമം ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും യോഗം ആരോപിച്ചു.
യോഗത്തില്‍ സി.വി.ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. അഡ്വ. കെ.കെ.നാരായണന്‍, സി.വി.ഭാവനന്‍, എന്‍.പ്രകാശന്‍, ദിനേശന്‍ പെരിയങ്ങാനം, ഉമേശന്‍ വേളൂര്‍, സി.ഒ.സജി, വി.ശ്രീജിത്ത്, ബാബു കോഹിനൂര്‍, കെ.പി.ബാലകൃഷ്ണന്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, വി.ശശീന്ദ്രന്‍, ഇ.തമ്പാന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod