സ്വാതന്ത്ര്യദിന സെമിനാര്‍ നടത്തി

Posted on: 15 Aug 2015



കാഞ്ഞങ്ങാട്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ 'മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ശ്രമിക് ഭവനില്‍ നടന്ന സെമിനാര്‍ മാധ്യമപ്രവര്‍ത്തകന്‍ എം.അബ്ദുള്‍റഹ്മാന്‍ ഉദ്ഘാടനംചെയ്തു.
ജില്ലാ ചെയര്‍മാന്‍ എ.കെ.ശശിധരന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എം.അസിനാര്‍, പി.നാരായണന്‍ അടിയോടി, ഡോ. വി.ഗംഗാധരന്‍, പി.ടി.ബാലകൃഷ്ണന്‍, നാരായണന്‍ കരിച്ചേരി, മഡിയന്‍ ഉണ്ണിക്കൃഷ്ണന്‍, സുഗുണന്‍ ഓരി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod