സംയുക്തയ്ക്ക് സഹായവുമായി ബി.ജെ.പി.
Posted on: 15 Aug 2015
മുള്ളേരിയ: അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന മുള്ളേരിയ എ.യു.പി. സ്കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനി സംയുക്തയ്ക്ക് ചികിത്സാസഹായം നല്കി. ബി.ജെ.പി. നാരംപാടി ടൗണ്‍ കമ്മിറ്റി സ്വരൂപിച്ച തുക ബി.ജെ.പി. സംസ്ഥാനസമിതിയംഗം പി.രമേഷ് കൈമാറി. കാസര്‍കോട് നിയോജകമണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ, ജനറല്‍ സെക്രട്ടറി ഹരീഷ് നാരമ്പാടി, എം.കെ.പ്രഭാകരന്, ഗോപാലകൃഷ്ണ മുണ്ടോള്മൂല, ഉദയ പാവൂര്‍ തുടങ്ങിയര്‍ സംബന്ധിച്ചു.