ലോറി മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്
Posted on: 15 Aug 2015
മഞ്ചേശ്വരത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ ലോറി
മഞ്ചേശ്വരം: ഹൊസങ്കടിയില്‍നിന്ന് ചെങ്കല്ല് കയറ്റി മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ മഞ്ചേശ്വരം ദേശീയപാതയിലാണ് അപകടം. ലോറിയിലുണ്ടായിരുന്ന അമ്പിത്തടിയിലെ മാധവന്, ഹൊസങ്കടിയിലെ പൂവപ്പന്‍, കിഷോര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗലാപുരത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.