സ്വാതന്ത്ര്യസംരക്ഷണ സദസ് നടത്തി
Posted on: 15 Aug 2015
കാഞ്ഞങ്ങാട്: ഇടതുപക്ഷത്തോടൊപ്പം നിലകൊള്ളുന്ന സി.എം.പിയുടെ യുവജന സംഘടനയായ കെ.എസ്.വൈ.എഫ്. സ്വാതന്ത്ര്യ സംരക്ഷണ സദസ് നടത്തി. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നടന്ന സദസ് അമ്പലത്തറ കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ലാ സെക്രട്ടറി ജ്യോതിബസു, ടി.മോഹനന്, കെ.വിജയന്, കുഞ്ഞികൃഷ്ണന്, ബൈജു എന്നിവര്‍ സംസാരിച്ചു