സ്വരാജ് പുരസ്‌കാരപ്രഖ്യാപനം നാളെ

Posted on: 15 Aug 2015കാഞ്ഞങ്ങാട്: മികച്ച വിവരാവകാശ പ്രവര്‍ത്തകനുള്ള സ്വരാജ് വേദി പുരസ്‌കാര പ്രഖ്യാപനം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എ.ഡി.ജി.പി. ഋഷിരാജ്‌സിങ് പുരസ്‌കാരപ്രഖ്യാപനം നടത്തും. അരലക്ഷം രൂപയാണ് പുരസ്‌കാരം. ചടങ്ങില്‍ അഴിമതിയുടെ വഴികള്‍; അത് തടയേണ്ട മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ഋഷിരാജ്‌സിങ്ങുമായി സംവദിക്കാം. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, ജനറല്‍ സെക്രട്ടറി ഹരീഷ് കൊടിയത്ത്, സെക്രട്ടറി നസീറ, ട്രഷറര്‍ അബ്ദുല്ല എടക്കാട്, രവീന്ദ്രന്‍ കണ്ണങ്കൈ, പി.സി.ബാലചന്ദ്രന്‍, കെ.വി.സജീവന്‍ എന്നിവര്‍ സംബന്ധിച്ചു.

More Citizen News - Kasargod