സീഡ് വിദ്യാര്‍ഥികള്‍ക്കായി ഊര്‍ജസംരക്ഷണ സെമിനാര്‍
Posted on: 15 Aug 2015
പരവനടുക്കം: ചെമ്മനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് വിദ്യാര്‍ഥികള്‍ക്കായി ഊര്‍ജസംരക്ഷണ സെമിനാര്‍ നടത്തി. കാസര്‍കോട് വൈദ്യുതി വകുപ്പ് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നാഗരാജ് ഭട്ട് ഉദ്ഘാടനംചെയ്തു.
പ്രഥമാധ്യാപകന് ടി.ഒ.രാധാകൃഷ്ണന് അധ്യക്ഷതവഹിച്ചു. സബ് എന്‍ജിനീയര്‍ ഷാഹുല്‍ഹമീദ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ ശ്രീനിവാസന്, സ്റ്റാഫ് സെക്രട്ടറി കുഞ്ഞമ്പു നായര്‍, പി.വി.ഗംഗാധരന്, വി.തങ്കമണി, വി.വി.രവീന്ദ്രന്, സീഡ് കോ ഓര്‍ഡിനേറ്റര്‍ ഇന്ദുലേഖ, വിനയാ വിനോദ് എന്നിവര്‍ സംസാരിച്ചു.
കുട്ടികള്‍ക്ക് സൗജന്യമായി സി.എഫ്.എല്‍. ലാമ്പ് വിതരണംചെയ്തു. വിദ്യാര്‍ഥികള്‍ ഊര്‍ജസംരക്ഷണ പ്രതിജ്ഞയെടുത്തു.