റൂട്ട് ദേശസാത്കരണം; ചര്‍ച്ച നടത്തി
Posted on: 15 Aug 2015
കാസര്‍കോട്: തലപ്പാടി-കാസര്‍കോട് റൂട്ട് ദേശസാത്കരണവുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പധികൃതര്‍ ജനപ്രതിനിധികളും ബസ്സുടമകളുമായി ചര്‍ച്ച നടത്തി. മംഗല്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.അലി, ഗഫൂര്‍ ചേരങ്കൈ (മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്ത്), വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികളായ അശോക് നീരജ്, അബ്ദുല്‍ ഹനീഫ, ജബ്ബാര്‍, രൈഷാദ്, ബസ് ഉടമസ്ഥ സംഘം ഭാരവാഹികളായ ലോറന്‍സ് ബാബു, കെ.ഗിരീഷ്, മുഹമ്മദ്കുഞ്ഞി, അഡ്വ. വിട്ടല്‍ ഭട്ട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വളരെ കുറഞ്ഞദൂരം മാത്രമുള്ള തലപ്പാടി-കാസര്‍കോട് റൂട്ട് ദേശസാത്കരണം സര്‍ക്കാറിന് നഷ്ടമുണ്ടാക്കുന്നതും ജനങ്ങള്‍ക്ക് പ്രയോജനമില്ലാത്തതുമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ നിര്‍ദേശിച്ചു. ഗതാഗതവകുപ്പ് സെക്രട്ടറി ഗോപാലമേനോന്‍, അഡീഷണല്‍ സെക്രട്ടറി ശ്രീകുമാര്‍, ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സൈനുദ്ദീന്‍ എന്നീ സര്‍ക്കാര്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.