ഇതരദേശ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കണം-കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് സമ്മേളനം

Posted on: 15 Aug 2015കാസര്‍കോട്: നിര്‍മാണ മേഖലയിലേക്ക് കടന്നുവരുന്ന ഇതരദേശ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണെമെന്ന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി.) ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലയിലെ നിര്‍മാണ മേഖലയെ സംരക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അഡ്വ.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മജീദ് കുറ്റിക്കോല്‍ അധ്യക്ഷത വഹിച്ചു. ഹക്കീം കുന്നില്‍, അഡ്വ.യു.എസ്. ബാലന്‍, അഡ്വ.ശ്രീജിത് മാടക്കാല്‍, ഉദയകുമാര്‍, ജമീല അഹമ്മദ്, ഉസ്മാന്‍ കടവത്ത്, രാഘവന്‍ ചരളില്‍, കെ.ഖാലിദ്, പി.എസ്. മുഹമ്മദ്കുഞ്ഞി, അജിത്, സലീം പൊയിനാച്ചി, മോഹനന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: മജീദ് കുറ്റിക്കോല്‍ (പ്രസി), ബി.എ. അബ്ദുള്ളക്കുഞ്ഞി, പ്രമോദ്കുമാര്‍ (വൈസ് പ്രസി), മോഹനന്‍ നമ്പ്യാര്‍ (ജന.സെക്ര), ജമീല അഹമ്മദ് (ഖജാ).

More Citizen News - Kasargod