എല്‍.ഐ.സി. ഏജന്റുമാര്‍ക്ക് തൊഴില്‍സുരക്ഷ വേണം
Posted on: 15 Aug 2015
കാസര്‍കോട്: എല്‍.ഐ.സി. ഏജന്റുമാരെ തൊഴില്‍നിയമങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് എല്‍.ഐ.സി. ഏജന്റ്സ് ഫെഡറേഷന് ജില്ലാ പഠനക്യാമ്പ് ആവശ്യപ്പെട്ടു. കൂക്കള്‍ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എ.സി.നാരായണന് അധ്യക്ഷതവഹിച്ചു. കെ.പ്രഭാകരന്, അശോക്കുമാര്, രമേശന്, പി.വി.രാജേഷ്, പി.ഭരതന്, കെ.വാസന്തി, ഹൈദരലി, ടി.വി.ബാലകൃഷ്ണന്, എം.എസ്.സിജോ എന്നിവര്‍ പ്രസംഗിച്ചു.