കാറുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്
Posted on: 14 Aug 2015
ബദിയടുക്ക: കാറുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് സാരമായി പരിക്കേറ്റു. കുമ്പളയില്‍നിന്ന് ദേലംപാടിക്ക് പോകുന്ന കാര്‍ മുള്ളേരിയയില്‍നിന്ന് ബദിയഡുക്കയിലേക്ക് പോകുന്ന കാറില്‍ ഇടിച്ചു. കുമ്പള കട്ടത്തടുക്കയിലെ ഷബീര്‍, ഷഫീക്ക് അഹമ്മദ്, ഉമൈര്‍, മുള്ളേരിയയിലെ ഭുവനേശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയോടെ മുള്ളേരിയ ദേലംപാടിയിലാണ് അപകടം. കാറില്‍ കുടുങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്തത്. നാലുപേരും കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.