മൂന്നു പതിറ്റാണ്ടുമുമ്പ് പഠിച്ചിറങ്ങിയ പോളിടെക്നിക്കുകാര്‍ കുടുംബത്തോടൊപ്പം ഒന്നിക്കുന്നു
Posted on: 14 Aug 2015
കാഞ്ഞങ്ങാട്: ജില്ലയിലെ പ്രഥമ സാങ്കേതിക വിദ്യഭ്യാസ സ്ഥാപനമായ കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക്കില്‍ 1969 മുതല്‍ 1984 വരെ പഠിച്ചിറങ്ങിയ മെക്കാനിക്കല്‍, എന്‍ജിനീയറിങ്്, ഓട്ടോ മൊബൈല്‍ കോഴ്സുകള്‍ കഴിഞ്ഞ 14 ബാച്ചുകളുടെ ഒന്നിച്ചുള്ള പൂര്‍വ വിദ്യാര്‍ഥി സംഗമവും കുടുംബസംഗമവും ടെക്നോഫിയസ്റ്റ സെപ്തംബര്‍ 12, 13 തീയതികളില്‍ കാഞ്ഞങ്ങാട് എസ്.എന്‍. പോളി, പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് എന്നിവങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 12-ന് പോളി ടെക്നിക്ക് അങ്കണത്തില്‍ രാവിലെ ഉദ്ഘാടനവും ഗുരുവന്ദനവും. രണ്ടുമണി മുതല്‍ 4.30 വരെ ഓര്‍മച്ചെപ്പ്. 4.30 മുതല്‍ 6.30 വരെ ഫോട്ടോ സെഷന്. വൈകിട്ട് ഏഴുമുതല്‍ രാത്രി പത്തുവരെ പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ ടെക്നോഫിയസ്റ്റ പരിപാടി.
13ന് രാവിലെ 10 മുതല്‍ നിത്യാനന്ദാശ്രമം, ആനന്ദാശ്രമം, ബേക്കല്‍ കോട്ട, ഹൗസ് ബോട്ട് യാത്രകള്‍.
914-ഓളം പൂര്‍വ വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 500-ഓളം പേര് ഈ സംഗമത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ വി.പി.കുഞ്ഞിക്കണ്ണന്, ലക്ഷ്മണന് മാണിക്കോത്ത്, കെ.ഗംഗാധരന് നമ്പ്യാര്‍, സി.പി.ദയാനന്ദന്, പി.വി.ചന്ദ്രന് സംബന്ധിച്ചു.