കെ.മാധവനെ ആദരിക്കും
Posted on: 14 Aug 2015
കാഞ്ഞങ്ങാട്: പെരിയ യു.എ.ഇ. സൗഹൃദവേദി സ്വാതന്ത്ര്യദിനത്തില്‍ സ്വാതന്ത്ര്യ സമരസേനാനി കെ.മാധവനെ ആദരിക്കും. 16-ന് സൗഹൃദസന്ധ്യ-2015 അവാര്‍ഡ്ദാനവും ധീരജവാന്മാരെ ആദരിക്കല്‍ ചടങ്ങും നടത്തും. വൈകിട്ട് പെരിയ സുരഭി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ധീരജവാന്മാരെ ആദരിക്കും. ടി.വി.സുരേഷ്കുമാര്‍, പ്രമോദ് പെരിയ, മണി പെരിയ, പി.കെ.വേണുഗോപാല്‍, ബാലകൃഷ്ണന് മാരാങ്കാവ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.